മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം: എഫ്.ഡബ്ല്യു.ജെ
മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം: ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്ല്യു.ജെ)
പ്രത്യേക ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ എല്ലാ വിഭാഗം പത്ര തൊഴിലാളികളേയും ഒരു കുടക്കീഴിലാക്കി ഒന്നിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കാനും, സംസ്ഥാനത്തെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന പത്രപ്രവർത്തകർക്ക് സംരക്ഷണം നല്കുവാനുമുള്ള തീരുമാനങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുന്ന എഫ്.ഡബ്ല്യു.ജെയ്ക്ക് നിലനിൽപ്പിൻ്റെ അംഗീകാരം ലഭിച്ചു. ജില്ലകളിൽ കമ്മിറ്റി രൂപീകരിച്ചതിൻ്റെ സാഹചര്യത്തിൽ വെബ്ബ് മീഡീയ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്കും ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്ല്യു.ജെ) സഹായകരമാണ്. മുൻകാലങ്ങളിലുള്ളതിനേക്കാൾ പ്രബലമായ ഉൾക്കരുത്തോടെ പ്രവർത്തനങ്ങൾ സജ്ജീകരിക്കുവാൻ ഇപ്പോൾ എഫ്.ഡബ്ല്യു.ജെ.യ്ക്കുണ്ട്.ഇത് അഭിനന്ദാർഹമാണ്. ഇനി വരുന്ന നാളുകളിൽ പുതുതലമുറയ്ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്ന സുരക്ഷിതത്വം ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്ല്യു.ജെ) ൻ്റെ ഏറ്റുവും വലിയ സമ്പാദ്യമാണന്ന് പറയാം. സംസ്ഥാനത്തെ ജില്ലകൾ തോറും ഇതിനോടകം കമ്മിറ്റികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ഫെബ്രു.15 ന് ശേഷം കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ്.ഇതിനോടനുബന്ധിച്ചുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞതായി സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനനും, ജനറൽ സെക്രട്ടറി പോളി വടക്കനും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













