"ഭൂമിയ്ക്കൊരു തണൽ .... ഭൂമിയുടെ സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം"

Apr 23, 2026 - 09:32
Apr 23, 2026 - 09:46
 0
"ഭൂമിയ്ക്കൊരു തണൽ .... ഭൂമിയുടെ സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം"

ഭൂമിക്കൊരു തണൽ;ഭൂമിയുടെ സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം...

കൊട്ടാരക്കര:ലോക ഭൗമദിനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊട്ടാരക്കരയുടെയും ജെ. സി. ഐ കൊട്ടാരക്കരയുടെയും നേതൃത്വത്തിൽ ഔഷധ സസ്യ നടീൽ കർമ്മം കൊട്ടാരക്കര പോലീസ് ഐ. എസ്. ഏച്ച. ഒ. ജിജു കുമാർ നിർവഹിച്ചു.

"ഇത് വെറും ഒരു ആഘോഷം മാത്രമല്ല എന്നും ഭൂമിയെ സംരക്ഷിക്കാൻ ഉള്ള മുന്നറിയിപ്പായാണ് ഇതിനെ കാണണെ മെന്നും, നല്ല കാലാവസ്ഥയും പരിസ്ഥിതിയും രോഗങ്ങളെ മാറ്റാൻ ശക്തി ഉള്ളതാണന്നും സ്വന്തം അനുഭവത്തെ സാക്ഷ്യപ്പെടുത്തി മുഖ്യാതിഥി സി. ഐ. ജിജു കുമാർ അഭിപ്രായപ്പെട്ടു"

.കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് വന നശീകരണം ആണെന്നും മരങ്ങൾ നട്ട് പിടിപ്പിക്കുകയാണ് അതിനുള്ള പോംവഴിയെന്നും ജോബിൻ ജേക്കബ് (വൈസ് പ്രസിഡൻ്റ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ) അഭിപ്രായപ്പെട്ടു. പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്ന ചികിത്സ രീതിയാണ് ആയുർവേദം എന്ന് എ. എം. എ. ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. മോഹനൻ പോറ്റി പറഞ്ഞു.. തുടർന്ന് നടന്ന ചടങ്ങിൽ ഔഷധ ചെടികൾ നെല്ലിക്കുന്നം -അരീക്കൽ റോഡിൽ സി ഐ ജിജു വിൻ്റ നേതൃത്വത്തിൽ വച്ച് പിടിപ്പിച്ചു. ആയുർവ്വേദ്ധ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.എ.ആർ.സ്മിത്ത്കുമാർ, എ. എം. എ. ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. മോഹനൻ പോറ്റി, ഡോ. അമൃത സജീവൻ ( എ. എം. എ. ഐ വനിതാ കമ്മറ്റി കൺവീനർ )ഡോ. അനിഷ്മ പി. എസ്., ഡോ. അഷിത സന്തോഷ്, ഡോ. കാവേരി, ഡോ. വിഷ്ണുപ്രിയ, ജെ.സി.ഐ പ്രസിഡന്റ്‌ റെജി നിസ, ജെ. സി ബിജു രാജ്, ജെ.സി അജി രാജ്, ജെ. സി സുനിൽ ഭാഗ്യ ജെ. ഡോ. പ്രകാശ് തര്യൻ തുടങ്ങിയവർ നേതൃത്വം നൽകി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0