മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി.സതിശനും പ്രതികരിക്കുന്നു.

Feb 26, 2026 - 09:20
Feb 26, 2026 - 10:18
 0
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി.സതിശനും പ്രതികരിക്കുന്നു.

മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം അപലപനീയം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിന്റേത്. ചില സംഭവങ്ങൾ പർവ്വതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നു. സംഭവത്തെ രാഷ്ട്രീയ ആഭാസമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം  ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യുവിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിക്കെതിരെ ആക്രമണം നടന്നിട്ടില്ല, തെറ്റ്‌ പറ്റിയെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും; ഇനിയും പ്രതിഷേധിക്കും’; വിഡി സതീശൻ

തിരുവനന്തപുരം:മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‌യു മന്ത്രിയുടെ അടുത്തു പോലും എത്തിയില്ല. മൂന്നോ നാലോ കെഎസ്‍യുക്കാരും 35 പോലീസുകാരും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇനിയും പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തനിക്ക് എതിരെ പ്രതിഷേധിച്ചോളൂ കുഴപ്പമില്ല. കേരളത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഞാൻ ആണല്ലോയെന്നും വിഡി സതീശൻ‌ പരിഹസിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തെറ്റ്‌ ഉണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കുമെന്ന് അദേഹം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0