"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് " - മുഖ്യമന്ത്രി

Feb 5, 2026 - 08:36
Feb 5, 2026 - 16:11
 0
"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് " - മുഖ്യമന്ത്രി

"ഭൂമിഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

 ഈ സർക്കാരിന്റെ കാലത്ത് 2,33,947 പട്ടയങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 1,77,011 പട്ടയങ്ങളും ആണ് വിതരണം ചെയ്തത്. ആകെ 4,10,958 പട്ടയങ്ങൾ ഈ കാലയളവിൽ വിതരണം ചെയ്തു കഴിഞ്ഞു.

സാങ്കേതിക തടസ്സങ്ങൾ കാരണം ദശകങ്ങളായി പട്ടയം ലഭിക്കാത്ത വനഭൂമിയിലെയും തീരദേശ മേഖലയിലെയുംപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിപ്രത്യേക പട്ടയ അസംബ്ലികൾ വിളിച്ചുചേർത്തും നിയമപരമായ പരിശോധനകൾ വേഗത്തിലാക്കിയുംസർക്കാർ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് നീങ്ങുന്നു. യുഡിഎഫ് കാലത്തെ കെടുകാര്യസ്ഥതയും വികസന മുരടിപ്പും പിന്തള്ളി, നാടിന്റെ ഓരോ മുക്കിലും മൂലയിലും സാധാരണക്കാരന്റെ ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് നവകേരള നിർമ്മിതിയിൽ സർക്കാർ പുതിയ ചരിത്രം കുറിക്കുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0