ബിഎൽഒ ക്യാംപിൽ ഉദ്യോഗസ്ഥർക്കൊപ്പം സുംബ ഡാൻസ് ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കര്‍
Chief Electoral Officer Ratan Kelkar danced Zumba with the officials at the BLO camp
ബിഎൽഒ ക്യാംപിൽ ഉദ്യോഗസ്ഥർക്കൊപ്പം സുംബ ഡാൻസ് ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കര്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് യുപി സ്കൂളിൽ ആയിരുന്നു ബിഎൽഒമാർക്കായി സുംബ ഡാൻസ് സംഘടിപ്പിച്ചത്. എസ്ഐആർ പരിശോധനയിലൂടെ ജോലിസമ്മര്ദം കൂടിയ ഉദ്യോഗസ്ഥർക്ക് സൂബ ഡാൻസ് വ്യത്യസ്ത അനുഭവമായി. വളരെ നല്ല അനുഭവമാണ് ക്യാമ്പിൽ സംഘടിപ്പിച്ച സൂമ്പ നൃത്തം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കര്‍ പറഞ്ഞു. തുടർച്ചയായുള്ള ജോലി സമയങ്ങളിൽ നിന്ന് ഇടവേള നൽകി മനസ് ആനന്ദകരമാക്കാനാണ് ബിഎൽഒ ക്യാമ്പ് സൂമ്പ വേദിയായത്. 50മിനിറ്റ് ജോലിയിലും 10 മിനിറ്റ് സൂമ്പ നൃത്തവുമായി ഉദ്യോഗസ്ഥർ വിരസതയില്ലാതെ ജോലി പൂർത്തിയാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











