അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎം നേതാവ് ജി.സുധാകരൻ എത്തും
CPM leader G Sudhakaran will contest as an independent candidate in Ambalappuzha
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎം നേതാവ് ജി.സുധാകരൻ എത്തും. മത്സരം പാർട്ടി സ്ഥാനാർത്ഥിക്ക് എതിരല്ലെന്നും സുധാകരൻ പറഞ്ഞു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. ഞാൻ പുതുക്കിയില്ല. ഒരു ജില്ലാ കമ്മിറ്റി അംഗം ചോർത്തിയതോടെ അത് വാർത്തയായി. കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ ഞാൻ ഉപേക്ഷിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ ഇല്ല. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യുഡിഎഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













