ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല: ചന്ദ്ര ഗ്രഹണ സമയത്ത് ക്ഷേത്രത്തിൽ ദർശനസമയം ക്രമീകരിച്ചു.

Feb 10, 2026 - 09:24
 0

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല: ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്രത്തിൽ ദർശനസമയം ക്രമികരിച്ചു

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ മാർച്ച് 3ന് വൈകിട്ട് 3.10 മുതൽ രാത്രി 7വരെ നട അടച്ചിരിക്കും. ചന്ദ്രഗ്രഹണമായതിനാൽ ഈ സമയത്ത് ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.ഈ വർഷത്തെ ഉത്സവം 23 ന് ആരംഭിക്കും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ക്ഷേത്ര ദർശനത്തിന് എത്തണം

23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 25 ന് രാവിലെ 8.45ന് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വ്രതം ആരംഭിക്കും. മാർച്ച് 3ന് രാവിലെ 9.45 ന് പൊങ്കാല അടുപ്പിൽ തീ പകരും ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽ കുത്ത് ആരംഭിക്കും.മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് രാത്രി 10.45 ന് ആരംഭിക്കും.4 ന് രാത്രി 9.45 ന് കാപ്പഴിക്കും. രാത്രി 12.45 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

പൊങ്കാല മഹോത്സവത്തിന് വേണ്ടിയുള്ള നിവേദ്യത്തിനുള്ള മൺ കലങ്ങൾ, വിവിധ ആകൃതിയിലുള്ള കൂജകൾ, ചൂട്ട്, കൊതുമ്പ് മറ്റു ആവശ്യ സാമഗ്രഹികളും കിഴക്കേക്കോട്ടയിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴേ സജ്ജമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0