റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

After the critically acclaimed and successful film Pendulum

Feb 5, 2026 - 23:04
 0
റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം   ആരംഭിച്ചു

മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു ' തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചി,കളമശ്ശേരിയിൽ ആരംഭിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ, ബസ്സം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഡാനിഷ് .ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത
തികച്ചും ലളിതമായ  ചടങ്ങിൽ ശ്രീമതി ജെമിനി സുധീർ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.തുടർന്ന് നിർമ്മാതാവ് ബസ്സം കാദിയാർ ഫസ്റ്റ് ക്ലാപ്പും നൽകി.

മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0