ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന സ്പാ ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തുന്നു

A spa center the people who come there and the things around them are presented in a very interesting

Jan 28, 2026 - 10:27
 0
ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന സ്പാ ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തുന്നു

ആകർഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംക്ഷയും ഉണർത്തി, ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേർത്ത് പോസ്റ്ററുകളിലൂടെ അവതരിപ്പിച്ച സ്പാ ഫെബ്രുവരി 12-ന് പ്രദർശനത്തിനെത്തുന്നു. എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ,മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ,  അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ ജോൺ,സജിമോൻ പാറയിൽ,എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്,മേഘ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ''രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്ന ടാഗ് ലൈനോടുകൂടി പുറത്തിറക്കിയത്. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ്  എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്നാണ് "സ്പാ " നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.

നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെയും ആളുകളെയും സസൂക്ഷ്മം ശ്രദ്ധിച്ച്  അവരെ കഥാപാത്രങ്ങളാക്കി യഥാർത്ഥ ഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന പ്രതിഭാസമ്പന്നനായ സംവിധായകനാണ് എബ്രിഡ് ഷൈൻ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0