സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞ് 44 മരണം
44 dead after passenger boat capsizes in Zimbabwes Lake Kariba 77 people were rescued
സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞ് 44 മരണം. അപകടത്തിൽപ്പെട്ട 77 പേരെ രക്ഷപെടുത്തി. കനത്ത കാറ്റിൽ യാത്രാ ഫെറി മറിയുകയായിരുന്നു. 90 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ബോട്ടിൽ 120ൽ അധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സാംബിയയുമായുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കരിബ തടാകം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നാണ്. ഗതാഗതത്തിനും മത്സ്യബന്ധനത്തിനും സഹായകമാകുന്നതിനൊപ്പം ഇരുരാജ്യങ്ങൾക്കും ആവശ്യമായ ജലവൈദ്യുതിയും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











