പ്രിയപ്പെട്ട കൊല്ലം നിയോജക മണ്ഡലം നിവാസികളോട് ഒരു അഭ്യർത്ഥന അറിയിക്കുന്നു....

Apr 6, 2026 - 09:38
Apr 6, 2026 - 09:42
 0
പ്രിയപ്പെട്ട കൊല്ലം നിയോജക മണ്ഡലം നിവാസികളോട് ഒരു അഭ്യർത്ഥന അറിയിക്കുന്നു....

പ്രിയപ്പെട്ട കൊല്ലം നിയോജക മണ്ഡലം നിവാസികളോട് ഒരു അഭ്യർത്ഥന അറിയിക്കുന്നു....

ഐക്യജനാധിപത്യ മുന്നണിയുടെ നമ്മുടെ പ്രിയപ്പെട്ട സാരഥി - സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണയെ കൈപ്പത്തി അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.കഴിഞ്ഞ 10 വർഷത്തെ ഇടത് സർക്കാരിൻ്റെ പല വിധത്തിൽ ഉണ്ടായിട്ടുള്ള കുറവുകളും കുറ്റങ്ങളും എണ്ണിയാൽ ഒടുങ്ങാത്തതാണ്.ഇടത് സർക്കാർ വികസിപ്പിച്ചെടുത്ത കള്ളനാണയങ്ങൾ കണ്ട് നിങ്ങളുടെ കണ്ണുകൾ മഞ്ഞളിക്കരുത്. വയർ നിറയെ ഭക്ഷണം തന്നു, ഇവിടെ ജനങ്ങൾ ദരിദ്രരല്ല, തൊഴിലില്ലായ്മ ലെവലേശം പോലും സംസ്ഥാനത്തില്ല എന്നൊക്കെ വീമ്പളക്കുമ്പോഴും ജനങ്ങളുടെ പട്ടിണിയും വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയും നാൾക്ക് നാൾ വർദ്ധിച്ചുവരികയാണ്.നിർദ്ധനരുടേയും വയോധികരുടേയും അവകാശമാണ് മാറി മാറി വരുന്ന സർക്കാരുകൾ നൽകുന്ന ആനുകുല്യങ്ങൾ ....ഇത് സ്വന്തം സർക്കാരിൻ്റെ നേട്ടമാണ് ഇവിടുത്തെ പാവപ്പെട്ടവർ കൈപ്പറ്റുന്നത് എന്ന് ഭരണാധികാരികൾ പറയുന്നതിൽ എന്ത് നീതിയാണുള്ളത്? ആയതിനാൽ എല്ലാ കുറവുകളും പരിഹരിച്ച് കൊണ്ട് ഉദ്യോഗസ്ഥ ഭരണത്തിലെ അഴിമതിയും കൈക്കൂലി, അനധികൃത നീയമനങ്ങളും ഇല്ലാതാക്കുവാനും ക്ഷേമ പ്രവത്തനങ്ങളിലും വികസന മുന്നേറ്റം സാധൂകരിക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ കാലതാമസം കൂടാതെ ലഭ്യമാക്കാനും അഴിമതി വിരുദ്ധ ഭരണ സംവിധാനം പുനരുജ്ജീവിക്കുവാനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം. നൂതന ഭരണ സംസ്കാരത്തിൻ്റെ ആവിഷ്കാരം സാക്ഷാത്കരിക്കുവാൻ എല്ലാ ജനങ്ങൾക്കും അവകാശമുണ്ട്. ഈ നീയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസിലെ ഝാൻസി റാണി സത്യസന്ധത മാത്രം കൈമുതലായുള്ള പ്രിയങ്കരിയായ അഡ്വ. ബിന്ദുകൃഷ്ണയെ കൈപ്പത്തി ചിഹ്നത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമേയെന്ന് അപേക്ഷിച്ചു കൊള്ളുന്നു.... ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായ, ലോക്സഭാ നേതാവ് അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടി (എസ്.പി) യു.ഡി.എഫിൻ്റെ ഭാഗമാണ്.ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലേയും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നുള്ളത് സമാജ് വാദി പാർട്ടി (എസ്.പി) യുടെ ദൗത്യമാണ്.ഒരിക്കൽ കൂടി പറയുവാൻ ആഗ്രഹിക്കുകയാണ് നമ്മുടെയൊക്കെ പ്രിയങ്കരിയായ അഡ്വ. ബിന്ദുകൃഷ്ണയെ കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുവാൻ നമ്മളാൽ കഴിയുന്ന സേവനം നമ്മുടെ കൊല്ലത്തിൻ്റെ നന്മയ്ക്ക് വേണ്ടി സമർപ്പിക്കുവാൻ ഈ യവസരത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു.

സമാജ് വാദി പാർട്ടി (എസ്.പി) കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി; ജില്ലാ പ്രസിഡൻ്റ്;

ചെമ്പകശ്ശേരി ചന്ദ്രബാബു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0