മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാ ലഷ്മി അഭിനയരംഗത്തേക്ക്

Teja Lakshmi, who is known as Kunjata, the daughter of Manoj K. Jayan and Urvashi, is set to enter the acting world

Jun 11, 2025 - 15:17
 0
മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാ ലഷ്മി അഭിനയരംഗത്തേക്ക്

 

മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാ ലഷ്മി അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. സമ്പന്ന കുട്ടംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.


മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. ചടങ്ങിൽ മനോജ് കെ ജയൻ മകളുടെ സിനിമയിലേക്കുള്ള വരവിന് ആശംസകൾ അറിയിച്ചു.  സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്.

മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നാ യിരുന്നു തന്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു.മനോജ്.കെ.ജയൻ്റെ വാക്കുകളായിരുന്നു ഇത്. അമ്മ പൂർണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചത്. അമ്മ സമ്മതിച്ചില്ലങ്കിൽ ഈ ചിത്രം ചെയ്യുമായിരുന്നില്ലായെന്ന് തേജാ ലഷ്മിയും മനോജ്.കെ.ജയനും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0