ബോളിവുഡ് നടൻ ജീതേന്ദ്ര കപൂർ തന്റെ 2.4 ഏക്കർ ഭൂമി ജപ്പാനിലെ ഐ.ടി. കമ്പനിക്ക് വിറ്റു
jeetendra kapoor and family close whopping rs 855 crore land sale in mumbi
ബോളിവുഡ് നടൻ ജീതേന്ദ്ര കപൂർ മുംബൈയിലെ ആന്ധേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏകദേശ 2.4 ഏക്കർ ഭൂമി ജപ്പാനിലെ ഐ.ടി. കമ്പനിക്ക് വിറ്റു. വലിപ്പമുള്ള ഭൂമി 855 കോടി രൂപക്ക് വിറ്റു. ജപ്പാനിലെ ഐ.ടി. ഭീമൻ കമ്പനി ആയ എൻ.റ്റി.ടി. ഡാറ്റയുടെ ഇന്ത്യയിലെ സഹോദര സ്ഥാപനം, എൻ ടി ടി ഗ്ലോബൽ ഡാറ്റ സെന്റേഴ്‌സ് ആൻഡ് ക്‌ളൗഡ് ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആണ് 855 കോടി രൂപക്ക് ഭൂമി വിറ്റത്. ഈ ഭൂമിയിൽ മുൻപ് 'ബാലാജി ഐ.ടി. പാർക്ക്' എന്ന സ്ഥാപനമായിരുന്നു പ്രവർത്തിച്ചിരുന്നത്, അതിൽ മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെട്ടിരുന്നു. ജീതേന്ദ്രയുടെ കുടുംബ കമ്പനികളായ പാന്തിയോൺ ബിൽഡ്കോൺ പ്രൈവറ്റ് ലിമിറ്റഡ്, ടുഷാർ ഇൻഫ്രാ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഈ ഐ.ടി. പാർക്കിന്റെ വികസനത്തിന് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













