ദക്ഷിണ കൊറിയൻ നാവിക സേനയുടെ വിമാനം അപകടത്തിൽപ്പെട്ടു. 2 ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്
A South Korean navy plane crashed. Two crew members were reported dead
ദക്ഷിണ കൊറിയൻ നാവിക സേനയുടെ വിമാനം അപകടത്തിൽപ്പെട്ടു. 2 ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തെ തുടർന്ന് അധികൃതർ പൂർണ്ണ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളിൽ രണ്ട് പേരെങ്കിലും മരിച്ചതായി നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി. തെക്കുകിഴക്കൻ നഗരമായ പൊഹാങ്ങിലെ ബേസിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:43 ന് പി-3 വിമാനം പറന്നുയർന്നു. വ്യക്തമല്ലാത്ത കാരണങ്ങളാൽ പിന്നീട് തകർന്നുവീഴുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













