ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 5 പേര്‍ മരിച്ചു

Five people died after a vehicle carrying Kanwar pilgrims met with an accident in Jharkhand's Deoghar

Jul 30, 2025 - 16:27
 0
ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 5 പേര്‍ മരിച്ചു

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 5 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബിജെപി എംപി നിഷികാന്ത് ദുബെ വ്യക്തമാക്കി.മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപം റോഡരികിൽ ഗ്യാസ് സിലിണ്ടറുകൾ വഹിച്ചുകൊണ്ടിരുന്ന ഒരു ട്രക്കിൽ ഭക്തർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. മോഹന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0