ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം

Kanthapuram faction demands dissolution of Jamaat-e-Islami.

Jun 17, 2025 - 15:11
 0
ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം. എസ്എസ്എഫ് മുഖമാസികയുടെ എഡിറ്റോറിയലിലൂടെയാണ് കാന്തപുരം വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രൂപീകരണ ലക്ഷ്യത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍ പിരിഞ്ഞു പോകണം. ആശയപരമായും സംഘടനപരമായും ജമാഅത്തെ ഇസ്‌ലാമി അസ്തിത്വം നഷ്ടപ്പെട്ടു. സംഘടന പിരിച്ചുവിട്ട് മുസ്ലിം പൊതുധാരയില്‍ ജമാഅത്തെ ഇസ്‌ലാമി ലയിക്കണമെന്നാണ് കാന്തപുരം വിഭാഗം വ്യക്തമാക്കുന്നത്. 
പാരമ്പര്യ ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിര്‍ത്തുന്നത് ഹാകിമിയ്യത്ത് വാദമെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. പാരമ്പര്യ ഇസ്‌ലാമുമായി പൊട്ടിച്ചു കളഞ്ഞ കണ്ണികള്‍ വിളക്കി ചേര്‍ക്കപ്പെടുകയാണെങ്കില്‍ പിരിച്ചുവിടണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0