എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
The shooting of the film Lark, written and directed by MA Nishad under the banner of Kerala Talkies, has been completed.
കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന,ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ,
സോഹൻ സീനുലാൽ തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയ
ചിത്രത്തിലും സമകാലീന സംഭവങ്ങളെ കോർത്തിണക്കി,
ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













