ഇന്ധന- നീയന്ത്രണ സ്വിച്ച് തകരാർ.ലണ്ടൻ - ബാംഗ്ളൂര് എയർ ഇന്ത്യാ വിമാനം യാത്ര തടസ്സപ്പെട്ടു

Feb 3, 2026 - 09:12
Feb 3, 2026 - 09:14
 0
ഇന്ധന- നീയന്ത്രണ സ്വിച്ച് തകരാർ.ലണ്ടൻ - ബാംഗ്ളൂര് എയർ ഇന്ത്യാ വിമാനം യാത്ര തടസ്സപ്പെട്ടു

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി. ലണ്ടൻ-ബംഗളൂരു എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

ഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.

വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്‌തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഉടൻ തന്നെ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് 'റൺ'എന്ന നിലയിൽ നിന്ന്' കട്ട് ഓഫ്' എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.

സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.

അഹമ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ ജൂൺ 12-ലെ ബോയിങ് ഡ്രീംലൈനർ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ

വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ (ഫ്യുവൽ കൺട്രോൾ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം.

ഇതേത്തുടർന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധന പൂർത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യ അന്ന് അറിയിച്ചിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0