അശ്വമേധം മാത്രമല്ല സംഗീതവും വശമുണ്ടെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബേസിൽ ജോസഫ്
Actor and director Basil Joseph has clarified that he is not only good at Ashwamedham but also at music
അശ്വമേധം മാത്രമല്ല സംഗീതവും വശമുണ്ടെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. അതിനുള്ള തെളിവായി പഴയ ഫോട്ടോയുമാണ് താരം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കഴിഞ്ഞ ദിവസം അശ്വമേധം പരിപാടിയിൽ കുട്ടിക്കാലത്തു ബേസിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഫോട്ടോ ടോവിനോ കണ്ടില്ലേ എന്ന് ആരാധകർ ചോദിച്ചിരുന്നു. ഇതിലൊന്നും തളരില്ലെന്ന് പറഞ്ഞാണ് കുട്ടികാലത്തെ മറ്റൊരു ഫോട്ടോ ബേസിൽ പങ്കുവച്ചത്. കയ്യിലൊരു ഗിറ്റാറും പിടിച്ചുള്ള ഫോട്ടോയാണ് വൈറലാവുന്നത്. സ്വയം കീഴടങ്ങിയത് വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ എന്നായിരുന്നു ടോവിനോയുടെ പ്രതികരണം. ഇരുവരും തമ്മിലുള്ള സംഭാഷണം ആരാധകരിൽ ചിരിപടർത്തുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













