അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു

Containers from a cargo ship that sank in the Arabian Sea washed up on the Kollam coast.

May 26, 2025 - 14:00
 0
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു. ചെറിയ അഴീക്കലിലും കൊല്ലം ചവറ പരിമണത്തുമായി മൂന്നെണ്ണവും ശക്തികുളങ്ങര മദാമത്തോപ്പിൽ ഒരെണ്ണവുമാണ് കരയ്ക്കടിഞ്ഞത്. കടൽ ഭിത്തിയിലിടിച്ച് തുറന്ന നിലയിലായിരുന്നു ഇവ. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ നേത്യത്വത്തില്‍ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വെള്ളത്തില്‍ ഓയിലിൻ്റെ അംശമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധനയില്‍ കണ്ടെത്താനാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0