അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനായ ചാണ്ടി ഉമ്മനെന്ന് ടി സിദ്ധിഖ് എംഎല്‍എ

MLA T Siddique says his son Chandy Oommen is following in his father's footsteps

Jun 17, 2025 - 21:41
 0
അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനായ ചാണ്ടി ഉമ്മനെന്ന് ടി സിദ്ധിഖ് എംഎല്‍എ

അച്ഛന്റെ വഴിയിലൂടെ നടക്കുകയാണ് മകനായ ചാണ്ടി ഉമ്മനെന്ന് ടി സിദ്ധിഖ് എംഎല്‍എ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി 3000ത്തിലധികം വീടുകളില്‍ കയറിയാണ് ചാണ്ടി ഉമ്മൻ പ്രചരണം നടത്തിയത്. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രവര്‍ത്തനം നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു എന്നാണ് ടി സിദ്ധിഖ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. 


ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ രീതി. അതേ പാതയാണ് മകനും പിന്തുടരുന്നത്. പോസ്റ്റിന് താഴെ എം ലിജു അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാണ്ടി ഉമ്മനെ പ്രശംസിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0