സ്ത്രീധനസംബന്ധമായ പരാതികൾ തീർപ്പാക്കാനായി പോർട്ടൽ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ
The state government has launched a portal to resolve dowry-related complaints quickly
വേഗത്തിൽ സ്ത്രീധനസംബന്ധമായ പരാതികൾ തീർപ്പാക്കാനായി പോർട്ടൽ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. വനിതാ ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാവുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













