വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Venjaramoodu massacre case accused Afan attempted suicide in jail.

May 26, 2025 - 14:09
 0
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിലെ ശുചിമുറിയിലാണ് അഫാൻ ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതി നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. ഉണക്കാനിട്ടിരുന്ന മുണ്ടുപയോഗിച്ചായിരുന്നു ജീവനൊടുക്കാന്‍ ശ്രമം. ഫെബ്രുവരി 24നായിരുന്നു കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാന്‍റെ മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരാണ് കോല ചെയ്യപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0