വിശാഖപട്ടണത്ത് യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
Prime Minister Narendra Modi inaugurated the Yoga Sangam program in Visakhapatnam
വിശാഖപട്ടണത്ത് യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നുംനരേന്ദ്ര മോഡി പറഞ്ഞു. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും. കൊച്ചി ബോൾഗാട്ടിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ യോഗ പരിപാടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













