പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള സഞ്ചാരം, ദുരിതത്തിലായി കണ്ണമ്മൂല അയ്യൻകാളിനിവാസികൾ
Thiruvananthapuram Kannammoola Ayyankali Road The residents of Kannammoola Ayyankali have been suffering for five years now
തിരുവനന്തപുരം കണ്ണമ്മൂല അയ്യൻകാളി റോഡ് പൊട്ടിപൊളിഞ്ഞിട്ട് അഞ്ചു വർഷമായി. മാസങ്ങൾക്ക് മുൻപാണ് ഈ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഡ്രൈനേജിനുമായി പ്രവൃത്തികൾ നടത്തിയത്. കല്ലും മണ്ണും റോഡിനിരുവശവും കൂട്ടിയിട്ടു, റോഡിൽ ആഴത്തിലുള്ള കുഴികളുണ്ട്, അതിൽ നിറയെ വെള്ളവും. റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനക്കാർ എവിടെ വീണ് അപകടമുണ്ടാവുന്നത് പതിവ് കാഴ്ചയാണ്. റോഡ് നവീകരണത്തിന് നാലു കോടി ഫണ്ട് പാസ്സായിട്ടും പണി പൂർത്തിയാകാതെ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ദുരിതത്തിലായ ജനങ്ങൾ പരാതി പറഞ്ഞു മടുത്ത അവസ്ഥയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













