പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകന്‍ ഷേഖ് ഹസന്‍ ഖാനെ രക്ഷപെടുത്തി

Malayali mountaineer Sheikh Hassan Khan, who was trapped while climbing in the US, was rescued

Jun 19, 2025 - 21:22
 0
പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകന്‍ ഷേഖ് ഹസന്‍ ഖാനെ രക്ഷപെടുത്തി

യുഎസിൽ പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകന്‍ ഷേഖ് ഹസന്‍ ഖാനെ രക്ഷപെടുത്തി. ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ ഹസനെ പ്രത്യേക സംഘമാണ് രക്ഷപെടുത്തിയത്. ഡെനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു. ഷേഖ് ഹസനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂര്‍ എം പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. അമേരിക്കയുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യണമെന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിദേശകാര്യ മന്ത്രിയുമായും യുഎസിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0