നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതി. പോളിങ് ശതമാനത്തിൽ കുറവ്

The people of Nilambur have cast their vote. People have come to most of the booths despite the heavy rain to vote

Jun 19, 2025 - 23:38
 0
നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതി. പോളിങ് ശതമാനത്തിൽ കുറവ്

നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതി. കനത്ത മഴയെ അവഗണിച്ചാണ് മിക്ക ബൂത്തുകളിലേക്കും ജനങ്ങൾ വോട്ടുചെയ്യാനെത്തിയത്. പോളിങ് ശതമാനത്തിൽ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗീക കണക്കുപ്രകാരം 73.26 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം 2016-ൽ നിലമ്പൂരിൽ 78.9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021-ൽ 76.6ശതമാനമായിരുന്നു പോളിങ്. എന്നാൽ ഇത്തവണ പോളിങ് 70.76 ശതമാനമായി കുറഞ്ഞത് എല്ലാ മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0