തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി... 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി

The film stars Rima Kallingal and Sarasa Balussery in the lead roles, while the other main cast includes Dine Davis

Aug 26, 2025 - 21:59
 0
തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി... 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി

ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ബിരിയാണി എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി’ 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനത്തിന് റിമ കല്ലിങ്കലിന്  മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ, പ്രമോദ് വെളിയനാട് സ്പെഷ്യൽ ജ്യൂറി അവാർഡും നേടി. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് തിയേറ്റർ  ദി മിത്ത് ഓഫ് റിയാലിറ്റി. അഞ്ജന ടാക്കീസിന്റെ  ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസാണ് നിർവ്വഹിച്ചത്. 

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0