കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്നങ്ങളുണ്ട്, അത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്: എംഎ ബേബി
There are problems in the health sector in Kerala, and efforts are being made to solve them
മികച്ച ആരോഗ്യ സംവിധാനമാണെങ്കിലും കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. നമ്മുടെ ആയുർവേദ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് നിറയെ പേർ ചികിത്സക്കായി എത്തുന്നുണ്ട്. മഹാത്മാ ഗാന്ധിയും
ജവഹർലാൽ നെഹ്റുവും യു.കെയിൽ പോയല്ലേ പഠിച്ചത്. കേരളത്തിലെ സർവകലാശാലകളിൽ വിദേശത്തെ കുട്ടികൾ പഠിക്കുന്നുണ്ട്. നമ്മുടെ കുട്ടികൾ വിദേശത്തു പോയി പഠിക്കുന്നുണ്ട്, ഇവയൊക്കെ പരവതീകരിച്ചു കാണിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണ്. കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്നങ്ങളുണ്ട്, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













