യുവനടൻ അഖിൽ വിശ്വനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
young actor Akhil Viswanathan was found dead at home. He was 30 years old
അഖിൽ വിശ്വനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. 30 വയസ്സായിരുന്നു. ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിദ്യാർഥിയായിരുന്ന സമയത്ത് സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരൻ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













