സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം വൈകും
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം വൈകും
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം വൈകുമെന്ന് റിപ്പോര്‍ട്ട്. പുസ്തകം അച്ചടിക്കാന്‍ പേപ്പറില്ലാത്തതിനാലാണ് അച്ചടി നീണ്ടു പോകുന്നത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പാഠപുസ്തകം എത്തിക്കാനാകില്ല. പേപ്പര്‍ എത്താത്തതാണ് പ്രതിസന്ധി. കെബിപിഎസില്‍ പുറംചട്ട ഇല്ലാത്ത പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കെബിപിഎസിന് സര്‍ക്കാര്‍ 300 കോടി രൂപയോളം നല്‍കാനുണ്ട്. സര്‍ക്കാര്‍ കൃത്യമായി പേപ്പര്‍ നല്‍കുന്നില്ല. സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് പാഠപുസ്തക വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













