യുവനടൻ ഹരിമുരളി കണ്ണൂർ പയ്യന്നൂരിലെ അന്നൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Young actor Harimurali was found hanging in Annur

Mar 12, 2026 - 22:22
 0
യുവനടൻ ഹരിമുരളി കണ്ണൂർ പയ്യന്നൂരിലെ അന്നൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


യുവനടൻ ഹരിമുരളി കണ്ണൂർ പയ്യന്നൂരിലെ അന്നൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഹരിമുരളി ദിലീപ് ചിത്രം 'രസികനി'ലൂടെയാണ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നാടക-സിനിമ നടൻ പയ്യന്നൂർ മുരളിയുടെയും പ്രസന്നയുടെയും മകനായി ജനിച്ച ഹരിമുരളി കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു. ആറര വയസ്സുള്ളപ്പോഴാണ് ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിൽ ദിലീപിനൊപ്പം ഹരി വേഷമിട്ടത്. പിന്നീട് അണ്ണൻതമ്പി, മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം, ഉലകംചുറ്റും വാലിബൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട് ഹരിമുരളി. ബെംഗളൂരുവിൽ നിന്ന് വിഷ്വൽ ഇഫക്ട്‌സ് ആൻഡ് ആനിമേഷനിൽ ബിരുദം നേടിയ താരം കൊച്ചിയിൽ വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0