ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശുചി മുറിയിൽ പ്രസവം; യുവതി കുഞ്ഞിനെ വെൻ്റിവേഷനിൽ കൂടി പുറത്തേക്ക് കളഞ്ഞു.

May 26, 2026 - 19:46
May 26, 2026 - 19:50
 0
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശുചി മുറിയിൽ പ്രസവം; യുവതി കുഞ്ഞിനെ വെൻ്റിവേഷനിൽ കൂടി പുറത്തേക്ക് കളഞ്ഞു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശുചി മുറിയിൽ പ്രസവം; യുവതി കുഞ്ഞിനെ വെൻ്റിലേഷനിൽ കൂടി പുറത്തേക്ക് കളഞ്ഞു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ

ആലപ്പുഴ: ഹരിപ്പാട്താലൂക്ക് ആശുപത്രിയിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ ആണ് ഇന്നലെ നടന്നത്.  രാത്രി12മണിയോടെവയറുവേദനയുമായി എത്തിയ 20 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിശുചിമുറിയിൽ കയറി പ്രസവിച്ച ശേഷം കുട്ടിയെ വെന്റിലേഷനിൽ കൂടി പുറത്തേക്കു കളഞ്ഞു. 

 പിതാവിനും സഹോദരങ്ങൾക്കും ഒപ്പം എത്തിയ പെൺകുട്ടിയാണ് കൊടുംക്രൂരത കാട്ടിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ, ഗർഭിണി ആണോ എന്ന് ചോദിച്ചെങ്കിലും പെൺകുട്ടി അല്ല എന്നാണ് മറുപടി നൽകിയത്. തുടന്നു മരുന്ന് നൽകി നിരീക്ഷണത്തിൽ തുടരാനും വേദന കുറവില്ലെങ്കിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് ആണ് നാടകീയ സംഭവങ്ങൾ നടക്കുന്നത്. 

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി അധികൃതർ നടത്തിയ തിരച്ചിലിൽ ആണ് ശുചിമുറിയുടെ പുറത്തു ചോരയിൽ മുങ്ങിയ പെൺ കുഞ്ഞിനെ കണ്ടെത്തുന്നത്. 

 ഹരിപ്പാട് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പിന്നീട് പോലീസ് പ്രോട്ടക്ഷനിൽ പെൺകുട്ടിയെയും കുഞ്ഞിനേയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

സമയോചിതമായി ഇടപെട്ട അറ്റെൻഡർ അനിൽ, സെക്യൂരിറ്റി അനിൽ എന്നിവർക്കും മറ്റു സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0