പാചക വാതക വില വർദ്ധന പിൻവലിക്കണം: സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ
പാചക വാതക വില വർദ്ധന പിൻവലിക്കണം: സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ
കൊല്ലം: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വർദ്ധന പിൻവലിക്കണമെന്ന് സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ (എസ്.ഐ.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു ഗാർഹിക ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.ഇതിന് എത്രയും പെട്ടെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം കാണെണമെന്നും സോഷ്യലിസ്റ്റ് ഇൻഡ്യ അസ്സോസിയേഷൻ (എസ്.ഐ.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ നേതൃത്വം നൽകുന്ന മന്ത്രി സഭയ്ക്ക് യോഗം ആശംസകൾ അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കല്ലട എം. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രേം ജോൺ കണ്ടച്ചിറ, കെ.തുളസീധരൻ പിള്ള, കെ.ആർ.മോഹനചന്ദ്രൻനായർ,പെരുമ്പള്ളിക്കൽ വിദ്യാധരൻ, എം.എസ്.നാസ്സർ, വിൽഫ്രഡ് തോമസ് പനവേലി, ശശികല എസ്.ആശ്രാമം എന്നിവർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













