മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ വിജയകിരീടം ചൂടുന്നതാര്

Who will win in Beypore, the constituency of Minister Muhammad Riyaz

Mar 28, 2026 - 00:16
 0
മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ വിജയകിരീടം ചൂടുന്നതാര്

ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്ന് പറഞ്ഞാണ് പി വി അൻവർ ബേപ്പൂരിൽ മത്സരിക്കാനെത്തുന്നത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്. മുപ്പത്തിയഞ്ച് വർഷമായി ഇടതിന് ആധിപത്യമുള്ള മണ്ഡലമാണ് ബേപ്പൂർ. സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന് ഇത്തവണത്തെ മത്സരം ഏറെ പ്രധാനമാണ്.  അഡ്വ കെപി പ്രകാശ് ബാബുവാണ് ബേപ്പൂരിൽ ബിജെപിക്കുവേണ്ടി രം​ഗത്ത് ഇറങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് പ്രകാശ് ബാബു ബേപ്പൂരിൽ മത്സരത്തിനിറങ്ങുന്നത്. 
 
ഇടതിന് മണ്ഡലത്തിലെ മത്സരം ഏറെ പ്രധാനമാണ്. മന്ത്രി മത്സരിക്കുന്നു എന്നതിലുപരി മുഖ്യമന്ത്രിയുടെ മരുമകൻ എന്ന ലേബലിൽ ശ്രദ്ധ നേടിയ റിയാസിന് പ്രസ്റ്റീജ് വിഷയം തന്നെയാണ് മണ്ഡലത്തിലെ വിജയം. പിണറായി വിജയന് മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പി വി അന്വറിന്റെ പോരാട്ടം.  അതുകൊണ്ട് തന്നെ ബേപ്പൂരിന്റെ തിരഞ്ഞെടുപ്പ് ഫലം കേരളം കാത്തിരിക്കുകയാണ്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0