ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു
Uralungal Labour Contract Cooperative Society Chairman Ramesan Paleri passed away
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. 66 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിർമ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് രമേശൻ പാലേരി. ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹോളിലും രാത്രി 8 30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











