ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
Unnikrishnan Potty, the first accused in the Sabarimala gold robbery case, has been granted bail
ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. പോറ്റിക്ക് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. നിരവധി ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്,സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ല, 2 ലക്ഷം രൂപ വീതമുള്ള രണ്ടുപേരുടെ ആൾ ജാമ്യം നൽകണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആഴ്ചയിൽ രണ്ട് തവണ ഹാജരാകണം, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്തും ഹാജരാകണം,90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ദ്വാരപാലക കേസിൽ ജനുവരി 21ന് പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. നവംബർ മൂന്നിനായിരുന്നു പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













