അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് വി ഡി സതീശൻ അവതരിപ്പിച്ച ഈ ബജറ്റ്
Unlike previous governments this budget presented by V D Satheesan points to fundamental changes
ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കും. പാവപ്പെട്ട കുട്ടികളുടെ ചികിത്സ ഉറപ്പാക്കാൻ വൺ കേരള കരുതൽ മിഷൻ കാരുണ്യ പദ്ധതി ആരംഭിക്കും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ സൌജന്യ സാമ്പത്തിക സഹായത്തോടെയുള്ള ആരോഗ്യ പരിശോധന നൽകും. കാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ നീക്കിവെച്ചു.
മാരക രോഗം ബാധിച്ച നിർധനർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനുമായി വൺ കേരള കരുതൽ മിഷൻ എന്ന പേരിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്ഫോമിന് രൂപം നൽകും. പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിപ്പോകുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായമെത്തിക്കുകയാണ് വൺ കേരള കരുതൽ മിഷൻ ലക്ഷ്യമിടുന്നത്.
യുവാക്കളുടെ കുടിയേറ്റം കുറയ്ക്കുന്നതിനും ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനുമായി 100 കോടി രൂപയുടെ കേരള നോളജ് വാലി പദ്ധതി നടപ്പാക്കും. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്ക് സ്ഥാപിക്കാൻ 60 കോടി രൂപ നൽകും. പുതിയ തൊഴിലവസരങ്ങൾ നിരീക്ഷിക്കുന്നതിനും തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ഗ്ലോബൽ ജോബ് ടവർ സ്ഥാപിക്കും. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ അക്കാദമിക് ടൂറിസം പദ്ധതി പുനരാരംഭിക്കും. തദ്ദേശീയ വിജ്ഞാന മേഖലയ്ക്കായി പുതിയ സർവകലാശാല സ്ഥാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













