കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി സീറ്റുവിഭജന ചർച്ചനടത്തി
Union Minister Piyush Goyal held seat-sharing talks with AIADMK General Secretary Edappadi Palaniswami
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി സീറ്റുവിഭജന ചർച്ചനടത്തി. 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ചർച്ച നടത്തിയത്. എൻഡിഎ സഖ്യകക്ഷികൾ ഒരുമിച്ചുള്ളപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് വിജയം നേടുന്നതിനെകുറിച്ചും ചർച്ചനടത്തി. ബിജെപിയുടെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ചുമതല പിയൂഷ് ഗോയലിനാണ്. അഴിമതിനിറഞ്ഞ ഡിഎംകെ ഭരണത്തിൽ തമിഴ്നാട് ദുരിതം അനുഭവിക്കുകയാണെന്നും ജനങ്ങളുടെ നല്ലഭാവിക്കുവേണ്ടി മികച്ച സർക്കാർ അധികാരത്തിൽ വരേണ്ടത് ആവശ്യമാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. വരുംമാസങ്ങളിൽ വിവിധപദ്ധതികൾ ആസൂത്രണംചെയ്യും. ജനങ്ങളെ കണ്ട് അവർ അനുഭവിക്കുന്ന പ്രയാസം മനസ്സിലാക്കും. അവരുടെ മികച്ചഭാവി എൻഡിഎയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പളനിസ്വാമിയുടെയും പ്രതിബദ്ധതയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം അണ്ണാ ഡിഎംകെ പ്രതിനിധിസംഘം പിയൂഷ് ഗോയലുമായും മറ്റു ബിജെപി നേതാക്കളുമായും ചർച്ചചെയ്തതായി പളനിസ്വാമി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













