ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നൽകുന്ന പ്രഖ്യാപനവുമായി യു ഡി എഫ് പ്രകടനപത്രിക
UDF manifesto promises to provide a special monthly allowance of Rs 2000 to ASHA workers
ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നൽകുന്ന പ്രഖ്യാപനവുമായി യു ഡി എഫ് പ്രകടനപത്രിക. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘ആശ്രയ 2.0’ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാൻ്റീന്‍ പോലുള്ള മെച്ചപ്പെട്ട കാൻ്റീൻ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും,100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും,എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും എല്ലാ നഗരങ്ങളിലും ബയോഗ്യാസ് പ്ലാന്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും,തെരുവ് നായ പ്രശ്‌നങ്ങളില്‍ നിന്നും ശാശ്വത പരിഹാരം. മാംസ മാലിന്യ നിര്‍മ്മാജനത്തോടൊപ്പം എബിസി കര്‍ശനമായി നടപ്പിലാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കും.പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും.
വെള്ളക്കെട്ടുകള്‍, പ്രളയം എന്നിവ തടയാന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പ്രതിമാസ മാലിന്യം നീക്കല്‍, കനാല്‍ ശുചീകരണം, പരിപാലനം എന്നിവ ഉറപ്പാക്കും. എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കും.
ലൈബ്രറികള്‍ വിപുലീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. വായന പ്രോത്സാഹിപ്പിക്കുവാന്‍ പ്രത്യേക പരിപാടി.
നൈപുണ്യ വികസന പരിപാടികള്‍ വിപുലീകരിക്കും. നൈപുണ്യ വികസന പരിപാടിയില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ, യു.ഡി.എഫ് കണ്‍വീനർ അടൂര്‍ പ്രകാശ്,എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല,യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,സി പി ജോണ്‍,ഷിബു ബേബി ജോണ്‍,അനൂപ് ജേക്കബ്, രാജന്‍ ബാബു, ജി ദേവരാജന്‍,മാണി സി കാപ്പന്‍ എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













