ശ്രീ സ്വാമി അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും അപമാനിച്ച് പരാമർശം: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം ജില്ലാ ഘടകം പ്രതിഷേധിച്ചു.

Sep 7, 2026 - 11:03
 0
ശ്രീ സ്വാമി അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും അപമാനിച്ച് പരാമർശം: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം ജില്ലാ ഘടകം പ്രതിഷേധിച്ചു.

" ശ്രീഅയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച പരാമർശം": ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു..

കൊല്ലം: ശ്രീ അയ്യപ്പസ്വാമിയേയും മാളികപ്പുറത്തമ്മയേയും അപമാനിച്ച് പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ പ്രവർത്തകയോഗം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയോടും ദേവസ്വം ബോർഡ് മന്ത്രിയോടും കേരള പോലീസ് മേധാവിയോടും ഇയാൾക്കെതിരെ നീയമാനുസൃതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ദേശിയ ഘടകം പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജില്ലാ ഘടകങ്ങൾ പ്രതിഷേധ സംഗമം നടത്തുന്നത്.

അത്യന്തം അപലപനീയവും വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് സണ്ണി കപിക്കാട് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പരിശോധിക്കുകയും, നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

ട്രസ്റ്റ് ദേശീയ ചെയർമാൻ പി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഉഷ കൊട്ടാരക്കര, സെക്രട്ടറി മണി രാജ്, ചെമ്പകശ്ശേരി ചന്ദ്രബാബു, ജീ. സന്തോഷ് മുളങ്കാടകം.അനിൽ കെ. വാളകം എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0