4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി ഉദയനാണ് താരം

The superhit film Udayanan Thara, which was released in the Roshan Andrews-Mohanlal-Sreenivasan collaboration

Feb 19, 2026 - 21:16
 0
4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി ഉദയനാണ് താരം

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു.  ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നതിൻ്റെ പുതിയ പോസ്റ്റർ റിലീസായി. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4കെ  റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0