ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കർമ്മം കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നടന്നു
The script of Jayasuryas new film was worshipped at the Sree Mookambika Temple in Kollur
ജയസൂര്യ നായകനാക്കി കളങ്കാവൽ ഫെയിം ജിതിൻ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ
തിരക്കഥയുടെ പൂജാ കർമ്മം,കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നിർവഹിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദ് നിർവ്വഹിക്കുന്നു. ഓർഡിനറി,അനാർക്കലി,ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിൻ്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











