വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ റിലീസ് മാറ്റിവച്ചു

The release of Vijays last film Jananayakam has been postponed

Jan 8, 2026 - 20:43
 0
വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ റിലീസ് മാറ്റിവച്ചു

വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ജനുവരി 9ന്  രാവിലെ വിധി പറയാൻ മാറ്റിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതും അതേ ദിവസം തന്നെയായിരുന്നു. ഇതോടെ ആരാധകർ ആശങ്കയിലായി. ഇതിനു പിന്നാലെയാണ് പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 
അനാവശ്യമായ കാലതാമസം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ, ലഭിച്ച പരാതികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ബോർഡിനോട് നിർദേശിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0