മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് ദിലീപ്

The police made a false story against me by colluding with co-accused in jail

Dec 8, 2025 - 20:22
Dec 8, 2025 - 20:25
 0
മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് ദിലീപ്

എന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ ശ്രമിച്ചു. ചില മാധ്യമങ്ങളും പോലീസിന് കൂട്ടുനിന്നുവെന്നും ദിലീപ് ആരോപിച്ചു. വിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ദിലീപ്. പോലീസ് തനിക്കെതിരെ ചമച്ച കള്ളക്കഥയാണിത്. ജയിലിലെ കൂട്ടുപ്രതികളെ കൂട്ടുപിടിച്ചാണ് പോലീസ് എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കിയത്. കള്ളക്കഥ കോടതിയിൽ തകർന്ന് വീണെന്നും ദിലീപ് പറഞ്ഞു. എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0