ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ പഴുത് എന്ന ചിത്രം ജനുവരി 23 ന് തിയേറ്ററിൽ എത്തുന്നു
The investigation thriller film Pazhut is hitting the theatres on January 23
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ പഴുത് എന്ന ചിത്രം ജനുവരി 23 ന് തിയേറ്ററിൽ എത്തുന്നു. രജൻ കൃഷ്ണ നായകൻ ആകുന്നു.
സ്റ്റാലിൻ ജി അലക്സാണ്ടർ & അക്ബർ എന്നിവർ രചന നടത്തി സംവിധാനം ചെയ്യുന്ന പഴുത് എന്നചിത്രം കൊട്ടക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവരാണ് നിർമ്മിക്കുന്നത്.ഡൈസൺ തോമസ്,മോബിൻ.നിള,നിൻസി, സ്റ്റാലിൻ ജി അലക്സാണ്ടർ,
അലീന,വിഷ്ണു,റെജി,അനൂപ്,അമീർ എന്നിവർ പ്രധാന അഭിനേതാക്കളാണ്.
ശാന്തവും മനോഹരവുമായ റിസോർട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത മരണം.ആദ്യഘട്ടത്തിൽ അത് ആത്മഹത്യയെന്ന് വിലയിരുത്തപ്പെടുന്നു.എന്നാൽ കേസിലെ ചില സൂക്ഷ്മമായ വൈരുധ്യങ്ങൾ കോട്ടയം ലോക്കൽ പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു.അവിടെനിന്നാണ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്.കേസിന്റെ സങ്കീർണ്ണത വർധിച്ചതോടെ ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ രംഗത്തെത്തുന്നു.
ഇത് യഥാർത്ഥത്തിൽകൊലപാതകമാണോ?അല്ലെങ്കിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ആത്മഹത്യയോ?സത്യം തേടുന്ന ഈ അന്വേഷണത്തിലൂടെ
മനുഷ്യ മനസ്സിലെ ഇരുണ്ട പൊരുളുകളും,അധികാരവും ബന്ധങ്ങളും ഒളിപ്പിച്ചുവെച്ച പഴുതുകളും പതിയെ വെളിപ്പെടുന്നു. ഒരു മരണത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ നടക്കുന്നതീവ്രവും യാഥാർത്ഥ്യബോധമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമാണ് പഴുത് എന്ന ചിത്രം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













