ശ്രീനിവാസന്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്ക് സംസ്കരിക്കും.
Sreenivasan's body will be cremated at his home compound tomorrow at 10 am.
ശ്രീനിവാസന്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്ക് സംസ്കരിക്കും. സംവിധായകൻ രഞ്ജി പണിക്കരാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഉദയംപേരൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച ഭൗതികദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവരും അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു. മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം മൃതദേഹം വീണ്ടും വസതിയിലേക്ക് കൊണ്ടുപോയി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













