കുട്ടികളുടെ ഫോൺ ഉപയോഗം നീയന്ത്രിക്കാൻ ബാലവകാശ കമ്മീഷൻ മുൻകൈയെടുക്കണം: സ്പീക്കർ എ-എൻ.ഷംസീർ

Feb 6, 2026 - 12:34
Feb 6, 2026 - 13:00
 0
കുട്ടികളുടെ ഫോൺ ഉപയോഗം നീയന്ത്രിക്കാൻ ബാലവകാശ കമ്മീഷൻ മുൻകൈയെടുക്കണം: സ്പീക്കർ എ-എൻ.ഷംസീർ

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ബാലാവകാശ കമ്മീഷൻ മുൻകൈയെടുക്കണം: സ്പീക്കർ

തിരുവനന്തപുരം: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നീയന്ത്രിക്കാൻ ബാലവകാശ കമ്മീഷൻ മുൻകൈയെടുക്കണമെന്ന് നീയമസഭ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു.ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നീയമങ്ങളെക്കുറ്റിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനാറ്‌ വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിനുള്ള ശുപാർശ കോൺക്ലേവിൽ നിന്നുണ്ടാകണം. ഗെയിം അഡിക്ഷൻ എങ്ങിനെ കുറയ്ക്കാം എന്ന് പരിശോധിക്കണം. അതുപോലെ ഗുഡ് ടച്ച്, ബാഡ് ടച്ച്, എന്നിവ കുട്ടികൾക്ക് ചെറുപ്പത്തിലെ പറഞ്ഞു കൊടുക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ശിശുസൗഹൃദ _ ശിശു കേന്ദ്രീകൃത അന്തരീക്ഷം എല്ലാ സ്കൂളുകളിലും ഉറപ്പാക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട്, ബാലനീതി നീയമം, ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നീയമം ഉൾപ്പെടെ കുട്ടികൾക്കായുള്ള നീയമങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സ്കൂൾ പി.റ്റി.എ പ്രതിനിധികൾ, മാതാപിതാക്കൾ, രക്ഷിതാക്കൾ ,തദ്ദേശ സ്വയംഭരണ അധികാരികൾ, സർക്കാരിൻ്റെ വിവിധ മേഖലയിലുള്ള മേധാവികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, എൻ.ജി.ഒ പ്രതിനിധികൾ ' കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങി നാനൂറോളം പേർ ത്രിദിന പരിപാടിയിൽ പങ്കെടുത്തു.കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളും വെല്ലുവിളികളും, അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലെ പരസ്പര വിശ്വാസവും ആശയ വിനിമയവും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും നീയമവുമായി പൊരുത്തപ്പെടാത്തതുമായ കുട്ടികൾ - നീയമപരമായ ഇടപെടലുകളും സംരക്ഷണ സം വിധാനങ്ങളും, കുട്ടികളുടെ അവകാശ ഉടമ്പടി - ബാലനീതി ആക്ട്, ആർ.റ്റി. ഈ ആക്ട്, പോക്സോ ആക്ട്, സാധ്യതകളും വെല്ലുവിളികളും, കുട്ടികളുടെ സൗജന്യവും നിർബന്ധിത സുമായ വിദ്യാഭ്യാസ അവകാശ ആക്ടു്, കേരള വിദ്യാഭ്യാസ നയം _ വെല്ലുവിളികൾ 'ബാലവേല - ശൈശവ വിവാഹം - കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.കുട്ടികളുടെ ജീവിത സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളും നടപ്പിൽ വരുത്തുവാൻ കോൺക്ലേവ് തീരുമാനിച്ചു.ബാലസംരക്ഷണ നീയമങ്ങൾ കൂടുതൽ കാര്യക്ഷമമായി സംസ്ഥാനത്ത് എങ്ങിനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് സർക്കാരിന് വിശദമായ ശുപാർശ സമർപ്പിക്കുവാനും കോൺക്ലേവ് തീരുമാനിച്ചു.കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പി.എം.ജി.യിലെ കേരള ബാങ്ക് ആ ഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കമ്മീഷൻ അംഗം ബി.മോഹൻകുമാർ സ്വാഗതം പറഞ്ഞു.ജലജ മോൾ ടി.സി, സിസിലി ജോസഫ്, എഫ്.വിൽസൺ, കെ.കെ.ഷാജു, സെക്രട്ടറി എച്ച്.നജീബ് എന്നിവർ പങ്കെടുത്തു.കമ്മീഷൻ അംഗം ഷാജേഷ് ഭാസ്കർ നന്ദി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0