ശബരിമല വികസന അതോറിറ്റി യാഥാർഥ്യത്തിലേക്ക്

Sabarimala Development Authority to become a reality.

Sep 8, 2026 - 18:30
 0
ശബരിമല വികസന അതോറിറ്റി യാഥാർഥ്യത്തിലേക്ക്

ശബരിമല വികസന അതോറിറ്റി യാഥാർഥ്യത്തിലേക്ക്. വികസന അതോറിറ്റി യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയിൽ സർക്കാരിന് സമ്പൂർണ നിയന്ത്രണം കൈവരും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ പരിമിതമാകും.
നിലവിൽ സ്വയംപര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ. ശബരിമലയിലെ അധികാരം നഷ്ടമാകുന്നതോടെ സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയിലാണ് ബോർഡ്. ശബരിമല മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായാണ് 'ശബരിമല വികസന അതോറിറ്റി' രൂപീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. സന്നിധാനം, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിശ്രമകേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0