കോൺഗ്രസ്സിലെ അധികാര വടംവലി പൊതുജനങ്ങളോടുള്ള വഞ്ചന: ഡി.എസ്.ജെ.പി

May 13, 2026 - 15:47
May 13, 2026 - 17:50
 0
കോൺഗ്രസ്സിലെ അധികാര വടംവലി പൊതുജനങ്ങളോടുള്ള വഞ്ചന: ഡി.എസ്.ജെ.പി

കോൺഗ്രസ്സിലെ അധികാര വടംവലി പൊതുജനങ്ങളോടുള്ള വഞ്ചന - ഡി.എസ്.ജെ.പി.

കൊല്ലം: തെരഞ്ഞെടുപ്പ് ഫല വന്ന് 13 ദിവസംകഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ്സിൻ്റെ വടംവലി വോട്ട് തന്ന ജനങ്ങളോട് കാണിക്കുന്ന കൊടും വഞ്ചനയാണെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി (ഡി.എസ്.ജെ.പി).

ദേശീയ ദൃശ്യമാധ്യമങ്ങളിൽ കോൺഗ്രസ് പാർട്ടിയിലെ ഈ അധികാര വടംവലി കേരളത്തിലെനാണംകെടുത്തിയിരിക്കുകയാണെന്ന്, പാർട്ടി സംസ്ഥാന പ്രസിഡൻറ് കെ എസ് ആർ മേനോൻ ,ജനറൽ സെക്രട്ടറി എസ്.എസ്.മേനോൻ ,ട്രഷറർ കൊല്ലം സന്തോഷ് കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.  ഈയവസ്ഥയിൽ എന്ത് വിശ്വാസത്തിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ യു.ഡി.എഫ് സർക്കാരിന് കഴിയുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് കോൺഗ്രസ് മറുപടി പറയേണ്ടി വരുമെന്നു ഡി.എസ്.ജെ.പി നേതാക്കൾ പറഞ്ഞു.

കൊട്ട് എല്ലാം ചെണ്ടയ്ക്ക് പണം മാരാർക്കും എന്ന അവസ്ഥ കോൺഗ്രസിൽ സംജാതമായാൽ അത് കോൺഗ്രസ് അണികളിൽ മാത്രമല്ല ഘടകകക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിക്കും. 

ഡി എസ് ജെ പി ജനങ്ങളുടെ വിധി മാനിക്കുന്നു പക്ഷേ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അത് അംഗീകരിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

പിണറായി വിജയൻ്റെദുർഭരണത്തിന് അറുതി വരുത്തിയ കോൺഗ്രസ് തങ്ങളുടെ കസേരകളി നിർത്തി കേരളത്തിൻറെ പുരോഗതിക്ക് ഒരു പുതിയ നേതൃത്വം നൽകണമെന്ന് ആണ് ഡീ എസ് ജെ പി യുടെ അഭിപ്രായം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0